Friday, September 20, 2024

പരീക്ഷാ വിജയികളെ വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു

കടപ്പുറം: എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഫ്സൽ കറുകമാട് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ആർ.കെ ആരിഫ്, റഫീഖ്, പി.കെ രവി, ആർ.എച്ച് സലാം , ഇന്തിക്കാഫ്, ജയാ രവി, ഖദീജ കലാം, നൗഷജ ഷംസുദ്ദീൻ, ബാങ്ക് സെക്രട്ടറി സൗമ്യ അനിൽ, ബാങ്ക് ജീവനക്കാരായ പ്രസാദ് , ദിൽസത്ത്,ശൈലേഷ് എന്നിവർ സംസാരിച്ചു. ഷഹസില ഹുസൈൻ, ഷൈക്ക റഷീദ്, നൈന നൂറുദ്ധീൻ, നെക്കീബ, അനുശ്രീ, മുഹമ്മദ് അൻസിഫ്,

മെഹ്‌റൂഫ് എന്നീ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments