Friday, September 20, 2024

ഓൾ കേരള ജീത്തോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പ് സ്നേഹാദരവ് പരിപാടി സംഘടിപ്പിച്ചു 

വടക്കേക്കാട്: എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എ.കെ.ജെ.ഡി.എച്ച് ഗ്രൂപ്പിലെ മെമ്പർമാരുടെ മക്കൾക്ക് ഓൾ കേരള ജീത്തോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ചടങ്ങിൽ വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രസിഡണ്ട് അബ്ബാസ് വടക്കേക്കാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാഷ റാഫി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രേജൻ വാടാനപ്പള്ളി, ജോയിൻ്റ് സെക്രട്ടറി കമറുദ്ദീൻ വരവൂർ, ട്രഷറർ ഉസൈൻ, കമ്മറ്റി അംഗം കുഞ്ഞുമുഹമ്മദ് പെരുമ്പിലാവ്, മറ്റു ഗ്രൂപ്പ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments