Friday, September 20, 2024

നാസർ എവിടെ?; നാടൊന്നാകെ തിരച്ചിലിൽ

ചാവക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്ന് കാണാതായ നാസറിനായുള്ള തിരച്ചിൽ തുടരുന്നു. മെയ് അഞ്ചിനാണ് ചെറുപ്പുളശ്ശേരി എലിയെപ്പറ്റ ചെകിടംകോട്ടിൽ നാസറി(51)നെ കാണാതായത്. ഒരാഴ്ച മുമ്പ് ഇയാളെ ചാവക്കാട് ടൗൺ പരിസരത്ത് കണ്ടതായുള്ള വിവരത്തെ തുടർന്ന് ബന്ധുക്കൾ ചാവക്കാട്ടെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. ഇപ്പോഴും സംസ്ഥാന വ്യാപകമായി നാസറിനു വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  8593876040, 9961 287533 എന്ന നമ്പറിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments