Monday, March 31, 2025

ഷെബി ചൗഘട്ടിന്റെ ‘യത്തീം’ അജ്യാൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

ചാവക്കാട്: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും. ചാവക്കാട് സ്വദേശിയും ചലച്ചിത്ര സംവിധായകനുമായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത “യത്തീം” എന്ന ഹ്രസ്വചിത്രമാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ അജ്യാൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യൽ എൻട്രി നേടിയത്. ഒറ്റ ഷോട്ടിൽ യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഈ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര പ്രാധാന്യമുള്ളതും കാലിക പ്രസക്തവുമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകൻ ഷെബി ചൗഘട്ട് തന്നെയാണ് രചനയും നിർവഹിച്ചിട്ടുള്ളത്. രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റർ-സുജിത് സഹദേവ്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള യത്തിം എന്ന ഷോർട്ട് ഫിലിം ഇംഗ്ലീഷിലാണ് ഒരുക്കിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments