കുന്നംകുളം: വേലൂരിലും വെള്ളാറ്റഞ്ഞൂരിലും അജ്ഞാതജീവീവിയുടെ ആക്രമണം തുടർക്കഥ. ആക്രമണത്തിനിരയായി കൊല്ലപ്പെടുന്ന മുഴുവൻ വളർത്തുമൃഗങ്ങളുടേയും ചെവികൾ നഷ്ടപ്പെട്ട നിലയിൽ. എന്ത് ജീവിയാണ് വളർത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്നതെന്നറിയാതെ കർഷകരും മൃഗഡോക്ടറും നാട്ടുകാരും ആശങ്കയിൽ. ഇന്നും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വെള്ളാറ്റഞ്ഞൂരിൽ 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു. ഒരാഴ്ച്ച മുൻപ് മെയ് 16 നാണ് വേലൂരിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഒരു കർകൻ്റെ 5 ആടുകൾ ചത്തത്. അജ്ഞാന ജീവിയുടെ ആക്രമണത്തിൽ ആടുകൾക്ക് സംഭവിച്ചതിന് സമാനമായ രീതിയിൽ പശുക്കിടാവിൻ്റെയും ചെവികൾ നഷ്ടപ്പെടുകയും, വാരിയില്ലിൻ്റെ ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. മെയ് 16 ന് വേലൂർ വെങ്ങിലിശേരിയിലായിരുന്നു അജ്ഞാതജീവിയുടെ ആക്രമണമെങ്കിൽ ഇന്ന് 3 കിലോമീറ്റർ മാറി വെള്ളാറ്റഞ്ഞൂർ സ്വദേശി വടക്കുടൻ വീട്ടിൽ ഷിബുവിൻ്റെ ഫാമിലെ പശുക്കുട്ടിയെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. വേലൂരിൽ ആക്രമണം നടന്നപ്പോൾ പരിശോധിക്കാനെത്തിയ എരുമപ്പെട്ടി വെറ്റിനറി ഡോക്ടർ രുക്മ ഏത് തരം ജീവിയാണ് ആക്രമിച്ചതെന്ന് മുറിവുകൾ പരിശോധിച്ചതിൽ നിന്നും മനസിലാക്കാൻ സാധിച്ചില്ലില്ലെന്ന വിവരമാണ് അടുകളുടെ ഉടമയായ ശിവശങ്കരനാരായൺ നമ്പ്യാരോട് പറഞ്ഞത്. വേലൂർ പഞ്ചായത്ത് 12 ആം വാർഡിൽ ഈമാസം 6 നും സമാന സംഭവം നടന്നിരുന്നു. അന്ന് ക്ഷീര കർഷകനായ അറക്കൽ വീട്ടിൽ ദേവസി ലോറൻസിൻ്റെ പശിക്കുട്ടിക്ക് നേരെയായിരുന്നു ആക്രമണം രാവിലെ തൊഴുത്തിലെത്തിയ കർഷകൻ ഇരുചെവികളും നഷ്ടപ്പെട്ട നിലയിൽ ചത്തുകിടക്കുന്ന പശുക്കുട്ടിയെയാണ് കണ്ടത്. ഈ പ്രദേശത്ത് രൂക്ഷമായ തെരുവ്നായ്ശല്യവും കുറുനരികളുടെ സാനിദ്യവും ഉള്ളതായി നാട്ടുകാർ പറയുന്നു.