Friday, September 20, 2024

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ: വിവിധ മേഖലകളിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ഒ.ആർ പ്രതീഷ്, ബഷീർ കുന്നിക്കൽ, റെയ്മണ്ട് ചക്രമാക്കിൽ, പി ആർ പ്രകാശൻ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം

ഗുരുവായൂർ: മമ്മിയൂരിൽ കോൺഗ്രസ് പ്രവർത്തകർ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും  സംഘടിപ്പിച്ചു. മമ്മിയൂർ സെന്ററിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സൈസൺ മാറോക്കി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജയ്സൺ ജോർജ്, കോൺഗ്രസ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി ലോഹിദാക്ഷൻ, വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ്, മുൻ വാർഡ് കൗൺസിലർ പനക്കൽ വർഗീസ്, കോൺഗ്രസ് പ്രവർത്തകരായ പി സി ജോസ്, ജോസഫ് വടക്കൂട്ട്, പ്രസാദ് എന്നിവർ പങ്കെടുത്തു.

മമ്മിയൂരിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം

ചാവക്കാട്: കോൺഗ്രസ് ചാവക്കാട്  117ാം ബൂത്ത്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ സേവാദൾ ഗുരുവായൂർ ബ്ലോക്ക്‌ ചെയർമാൻ ജമാൽ താമരത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, എം.എൽ ജോസഫ്,  സുരേഷ് പൊന്നരാശ്ശേരി, ലോഹിതാക്ഷൻ, വിജയൻ മോഹനൻ, അശോകൻ എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് ചാവക്കാട്  117ാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം

ചാവക്കാട്: പുന്ന അഞ്ചാം  വാർഡിൽ  കോൺഗ്രസ് പ്രവർത്തകർ മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ ചരമ വാർഷികവും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സി പക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്‌, ഷെക്കീർ, പ്രമോദ്, ഉമ്മർ, സലീം, ബാലകൃഷ്ണൻ, നാസർ, ഷംസു, റസാക്ക് എന്നിവർ സംസാരിച്ചു.

പുന്ന അഞ്ചാം വാർഡിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി അനുസ്മരണം

കടപ്പുറം: കോൺഗ്രസ് കടപ്പുറം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.  മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടന്നു. ഡി.സി.സി സെക്രട്ടറി കെ.ഡി വീരമണി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ പി.എ നാസർ, പി.കെ നിഹാദ്, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, ഷാലിമ സുബൈർ എന്നിവർ സംസാരിച്ചു.

കോൺഗ്രസ് കടപ്പുറം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം

ഒരുമനയൂർ: കോൺഗ്രസ് മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. 168ാം ബൂത്ത്‌ കമ്മറ്റി  അമ്പല താഴത്ത്  ഡിസിസി മെമ്പർ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ ജോബി ആളൂർ, ശ്യാംസുന്ദർ, പുന്ന വാസു, ശശികല എന്നിവർ പങ്കെടുത്തു.

168ാം ബൂത്ത്‌ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

167-ാം ബൂത്ത്‌ കമ്മറ്റി കുണ്ടുകടവ് റോഡ് ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇ. പി. കുര്യാക്കോസ്  ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ ഇ.വി. ജോയ് അധ്യക്ഷത വഹിച്ചു.

167ാം ബൂത്ത്‌ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

166-ാം ബൂത്ത്‌ മാങ്ങോട്ട്പടിയിൽ നടന്ന മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. വി.എ മോഹനൻ അധ്യക്ഷത വഹിച്ചു.

166-ാം ബൂത്ത്‌ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

164-ാം ബൂത്തിൽ അമൃത സ്കൂൾ പരിസരത്ത് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ഹിഷാം കപ്പൽ, കേശവൻ, നൂർദ്ദീൻ,പി.ജെ ബാബു എന്നിവർ നേതൃത്വം നൽകി.

164-ാം ബൂത്ത്‌ കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
RELATED ARTICLES
- Advertisment -

Most Popular

Recent Comments