Friday, November 22, 2024

ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

ചാവക്കാട്: ട്രോളിംഗ് നിരോധന ദിവസങ്ങളിൽ ഹാർബർ, ലാൻഡിംഗ് സെന്റർ എന്നിവിടങ്ങളിൽ നിന്നും ചെറുമീൻ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇത്തവണ പിടിവീഴും. ജൂൺ 9 അർദ്ധരാത്രി മുതൽ 52 ദിവസത്തേക്കുള്ള മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ തുറന്നു. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സ് പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ച 13 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവർത്തനത്തിന് നിയോഗിക്കും.

വാടകയ്‌ക്കെടുക്കുന്ന രണ്ട് ബോട്ടുകൾ അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. അയൽ സംസ്ഥാന ബോട്ടുകളോട് ട്രോളിംഗ് നിരോധനം നിലവിൽ വരും മുൻപ് കേരളതീരം വിട്ടു പോകാൻ നിർദ്ദേശം നൽകും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ പൂട്ടാനും നിർദ്ദേശിക്കും. കടൽ രക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാർഡ് അല്ലെങ്കിൽ ക്യു ആർ കോഡ് ഉള്ള ആധാർ രേഖ കൈയിൽ കരുതണം. നടത്തിപ്പിനായി മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗിന്റെ പ്രവർത്തനത്തിന് കൂടുതൽ പൊലിസിന്റെ സേവനം ആവശ്യപ്പെട്ട് തൃശൂർ സിറ്റി റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ഫിഷറീസ് വകുപ്പ് കത്ത് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments