ചാവക്കാട്: ചേറ്റുവയിലെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. ചേറ്റുവ പുഴയില്‍ പഴയ വള്ളങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് മൂലം വലകള്‍ തടഞ്ഞ് മത്സ്യബന്ധനത്തിന് സാധിക്കാതെ വരുന്നതായും കൂടാതെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയില്‍ ചേറ്റുവ പുഴയുടെ നടുവില്‍ വള്ളങ്ങള്‍ ആംങ്കർ ഇടുന്നതായും കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എൻ.കെ അക്ബർഎം.എൽ.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.