Sunday, January 11, 2026

കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

അന്തിക്കാട്: കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരൻ്റേയും മകൻ അനന്ദു കൃഷ്ണണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. പടിയം ചുരുക്കോട് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് ആദ്യം അന്തിക്കാട് ഗവ. ആശുപത്രിയിലും പിന്നീട് ഒളരി മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments