Friday, April 4, 2025

15 കാരിയെ  ലൈംഗികമായി പീഡിപ്പിച്ചു;  19 കാരന് ജീവപര്യന്തം തടവും 4.75 ലക്ഷം പിഴയും ശിക്ഷ

ചാവക്കാട്: 15 കാരിയെ  ലൈംഗികമായി പീഡിപ്പിച്ച കേസിൽ  19 കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശ്ശേരി ആനത്താഴത്ത് വീട്ടിൽ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

വീഡിയോ വാർത്ത കാണാം

ഇതിനുപുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ സി നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ എസ് സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments