Friday, September 20, 2024

ലത ടീച്ചറെ സ്കിൽ ഗ്രൂപ്പ്‌ വനിതാ വിങ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിങ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം നിർവഹിച്ചു. വാസന്തി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ്രസീത പൊന്നാട അണിയിച്ചു. ക്ലബ്ബിന്റെ മൊമെന്റോ വാസന്തിയും ഉപഹാരം വിനീതയും കൈമാറി. ജംഷീന ടീച്ചർ, രാധ ടീച്ചർ, ഗീത, ജിഷ, മുസമ്മില, സഹല, ഷാദിയ, ഹർഷ, ഫർസാന തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments