വടക്കേകാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ചാവക്കാട് പുതിയങ്ങാടി സ്വദേശി നസറുള്ളയേയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പാടൂർ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 2004 ജൂൺ 12 നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ നസറുള്ള വിചാരണ നടന്ന സമയത്താണ് ഒളിവിൽ പോയത്. വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. 2004 ജൂൺ 12 നാണ് മണികണ്ഠൻ കൊല്ലപ്പെട്ടത്.