Friday, September 20, 2024

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് സ്ത്രീക്ക് തലക്ക് ഗുരുതര പരിക്കേറ്റു

കുന്നംകുളം: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കിടിച്ച് സ്ത്രീക്ക് തലക്ക് ഗുരുതര പരിക്കേറ്റു. അക്കിക്കാവ് പുത്തംകുളം കല്‍പ്പാലത്തിങ്കല്‍ വേലായുധന്‍ ഭാര്യ സരോജിനി (72) ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെ പുത്തംകുളം സെന്ററിലായിരുന്നു അപകടം.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കിടിക്കുകയായിരുന്നു. ഇവരെ ആദ്യം അന്‍സാര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments