Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ കാവൽക്കാരെ നിയമിക്കുന്നു

ഗുരുവായൂർ: ക്ഷേത്രത്തിൽ ആറുമാസത്തേക്ക്‌ സോപാനം കാവൽക്കാരെയും വനിതാ സെക്യൂരിറ്റിക്കാരെയും നിയമിക്കുന്നു. ഏഴാം ക്ലാസാണ് യോഗ്യത. 30-നും 50-നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

വനിതാ സെക്യൂരിറ്റിക്കാർക്ക് പ്രായം 55-നും 60-നും മധ്യേ. രണ്ട് തസ്തികയ്ക്കും വേതനം 15,000 രൂപ. ദേവസ്വം ഓഫീസിൽനിന്ന് അപേക്ഷാഫോറം 100 രൂപയ്ക്ക് ലഭിക്കും. പട്ടികജാതി-പട്ടികവർഗക്കാർക്ക് അപേക്ഷ സൗജന്യമാണ്. അവസാന തീയതി 20. ഫോൺ: 0487 2556335

RELATED ARTICLES
- Advertisment -

Most Popular

Recent Comments