Wednesday, February 25, 2026

കെ.എൽ.എം പാലയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു

ചാവക്കാട്: കെ.എൽ.എം പാലയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിനം ആചരിച്ചു. യൂണിറ്റ് പ്രസിണ്ടൻ്റ് ഷാജി വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. പാലയൂർ സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ പതാക ഉയർത്തി തൊഴിലാളി ദിന സന്ദേശം നൽകി.

പാലയൂർ കെ.എൽ.എം ഫൊറോന ജനറൽ സെക്രട്ടറി ഷാജു ടി.ജെ, പീടികതൊഴിലാളി ഫോറം രൂപതാ പ്രസിണ്ടൻ്റ് ബിനു താണിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. വനിത വിഭാഗം യൂണിറ്റ് പ്രസിഡന്റ്  എല്‍സ ജോസ്  നന്ദി പറഞ്ഞു. സി.ഡി ഫ്രാൻസിസ്, സജി ജോണ്‍, സ്റ്റീഫന്‍ എന്‍.ആര്‍, ബോസ്‌ക്കോ ഹന്‍സ്സല്‍  എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments