ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലയൂർ അങ്ങാടിത്താഴം മാമാബസാർ സംയുക്ത യൂണിറ്റിന്റെ 24-ാമത് വാർഷിക സമ്മേളനം നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു. ഭദ്രം ചികിത്സ സഹായ വിതരണവും വിദ്യാഭ്യാസ പുരസ്കാരം സമർപ്പണവും നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് നിർവഹിച്ചു. സേവ്യർ സി.ജെ വാർഷിക റിപ്പോർട്ടും നൗഷാദ് പി.എച് വരവുചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബിജു എം.എ (പ്രസിഡന്റ്), സേവ്യർ സി.ജെ (സെക്രട്ടറി), നൗഷാദ് പി.എച്ച് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എൻ.ആർ ജോയ് സ്വാഗതവും നിജോ സി.ടി നന്ദിയും പറഞ്ഞു.