Sunday, November 10, 2024

എൻ.എച്ച് 66: നിർമ്മാണം നിർമ്മാണം വേഗത്തിലാക്കാൻ എ​ൻ.​എ​ച്ച്.​എ.​ഐ​ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി; ലക്ഷ്യം 2025 നവംബറിൽ പൂർത്തിയാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തു പകരുന്ന എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. ​ ​നി​ർ​മ്മാ​ണ​ ​പു​രോ​ഗ​തി​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തു​ന്ന​തി​ലേ​ക്കാ​യി​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​ചെ​യ​ർ​മാ​ൻ​ ​സ​ന്തോ​ഷ് ​യാ​ദ​വ് ​ഇ​ന്നെ​ത്തും.​ ​വി​വി​ധ​ ​റീ​ച്ചു​ക​ളി​ലെ​ ​ക​രാ​റു​കാ​രു​മാ​യും​ ​എ​ൻ​ജി​നി​യ​ർ​മാ​രു​മാ​യും​ ​അ​ദ്ദേ​ഹം​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും. 2025ൽ പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് കരാറുകൾ നൽകിയിരുന്നത്.

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 23 റീച്ചുകളിൽ ആറ് റീച്ചുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലും പണി നടന്നുകൊണ്ടിരിക്കുകയാണ്.ഇങ്ങനെപോയാൽ അടുത്ത വർഷം നിർമ്മാണം പൂർത്തിയാവില്ലെന്ന് ബോധ്യമായതോടെയാണ് എൻ.എച്ച്.എ.ഐയുടെ ഇടപെടൽ.

കേരളത്തിലൂടെ കടന്നുപോകുന്നത് 643.295 കി.മീറ്റർ. ഇരുവശത്തും സർവീസ് റോഡ് ഉൾപ്പെടെ ആറ് വരിയിൽ 45 മീറ്റർ പാതയാണിത്. 66,000 കോടി രൂപയാണ് മുടക്കുമുതൽ.പണി പൂർത്തിയാക്കിയ വൈറ്റില- ഇടപ്പള്ളി സ്‌ട്രെച്ചിനെ (16.75 കിലോ മീറ്റർ) ദേശീയ പാത-66മായി ബന്ധിപ്പിക്കും.മഹാരാഷ്ട്രയിലെ പനവേലിൽ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന 1611 കി.മീ റോഡാണ് എൻ.എച്ച്-66.

പൂർത്തിയായ റീച്ചുകൾ

കാരോട്- മുക്കോല

മുക്കോല- കോവളം 

കോവളം – കഴക്കൂട്ടം

തലശ്ശേരി- മാഹി

നീലേശ്വരം പള്ളിക്കര ഫ്ലൈഓവർ

മൂരാട് പാലൊളി പാലം (ഗതാഗതം ഭാഗികമായി)

നിർമ്മാണ പുരോഗതി(ശതമാനത്തിൽ )

39 %: കഴക്കൂട്ടം-കടമ്പാട്ടുകോണം

32%:കടമ്പാട്ടുകോണം-കൊല്ലം ബൈപ്പാസ്

37%:കൊല്ലം ബൈപ്പാസ്-കൊറ്റംകുളങ്ങര

26%:കൊറ്റംകുളങ്ങര-പരവൂർ

30%:പരവൂർ-തുറവൂർ തെക്ക്

14%:തുറവൂർ-അരൂർഎലിവേറ്റ‌ഡ് ഹൈവേ

36%:ഇടപ്പള്ളികൊടുങ്ങല്ലൂർ

38%:കൊടുങ്ങല്ലൂർ -തളിക്കുളം

57%:തളിക്കുളം-കാപ്പിരിക്കാട്

64%:കാപ്പിരിക്കാട്-വളാഞ്ചേരി

58%:വളാഞ്ചേരി-രാമനാട്ടുകര

67%:രാമനാട്ടുകര-വെങ്ങളം

45%:വെങ്ങളം-അഴിയൂർ

40%:മുഴുപ്പിലങ്ങാട്-തളിപ്പറമ്പ്

35%:തളിപ്പറമ്പ്-നീലേശ്വരം

56%:നീലേശ്വരം-ചെങ്കള

67%:ചെങ്കള -തലപ്പാടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments