ചാവക്കാട്: കടപ്പുറം പുന്നക്കച്ചാലിൽ നിന്നും കഴിഞ്ഞയാഴ്ച ബി.ജെ.പിയിൽ ചേർന്ന ലീഗ് പ്രവർത്തകരിൽ രണ്ടു പേർ കൂടി ബിജെപി വിട്ടു. ഇരുവരും വീണ്ടും മുസ്ലിം ലീഗിൽ ചേർന്നു. കടപ്പുറം വെളിച്ചെണ്ണപ്പടി സ്വദേശി സ്വദേശി ഷഹീർ, പുന്നക്കച്ചാൽ സ്വദേശി അർഷാദ് എന്നിവരാണ് ലീഗ് വിട്ട് ബി.ജെ.പി യിൽ ചേർന്ന് ഒരാഴ്ചക്കകം ലീഗിൽ തന്നെ തിരിച്ചെത്തിയത്. ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു. ഇവർ ഉൾപ്പെടെ നാലുപേരാണ് കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നത്. രണ്ടുപേർ കഴിഞ്ഞദിവസം തിരിച്ച് ലീഗീൽ തന്നെ ചേർന്നിരുന്നു. മുസ്ലിം ലീഗിൽ തിരിച്ചെത്തിയ പ്രവർത്തകർക്ക് സ്വീകരണം നൽകി.