ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്ക് തടിയിൽ തീർത്ത ആന കൊമ്പിൻ്റെ മാതൃക സമർപ്പിച്ചു. അലങ്കാര പീoത്തിൽ ഉറപ്പിക്കാനാണിത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വഴിപാടുകാരനായ പൊന്നാനി തൃക്കാവ് സ്വദേശി രജീഷിൽ നിന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ആനക്കൊമ്പിൻ്റെ മാതൃക ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം ഇലക്ട്രിക്കൽ എക്സി.എൻജീനിയർ ജയരാജ്, മരാമത്ത് വിഭാഗം എ.എക്സ്.ഇ മാരായ അശോകൻ, സാബു, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ (പബ്ലിക്കേഷൻ), സുശീല ( ക്ഷേത്രം അക്കൗണ്ട്സ്), രാമകൃഷ്ണൻ ( ക്ഷേത്രം) ,മറ്റു ജീവനക്കാർ, വഴിപാടുകാരൻ്റെ കുടുംബം എന്നിവർ സന്നിഹിതരായി.