ചാവക്കാട്:
കടപ്പുറം പുന്നക്കച്ചാലിൽ നിന്നും രണ്ട് ദിവസം മുമ്പ് ബിജെപിയിൽ ചേർന്ന ലീഗ് പ്രവർത്തകർ ബിജെപി വിട്ടു. ഇരുവരും മുസ്ലിം ലീഗിൽ ചേർന്നു. കടപ്പുറം പുന്നക്കച്ചാൽ സ്വദേശികളായ ഷഫീർ, ഷമീർ എന്നിവരാണ് ലീഗ് വിട്ട് ബി.ജെ.പി യിൽ ചേർന്ന് രണ്ടു ദിവസത്തിനകം ലീഗിൽ തന്നെ തിരിച്ചെത്തിയത്. ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു.
സംഘികൂടാരം ഞങ്ങൾക്ക് യോജിച്ച ഇടമല്ലെന്നും, രാജ്യത്തിന്റെ വീണ്ടെടുപ്പിന് യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയുമാണ് തിരിച്ച് ലീഗിൽ ചേർന്നതെന്നും ഇരുവരും പറഞ്ഞു.