Friday, September 20, 2024

ചാവക്കാട് കടപ്പുറത്ത് ബി.ജെ.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത്‌ പുന്നക്കച്ചാലിൽ ബി.ജെ.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. അർഷാദ്, ഷഹീർ, ഷഫീർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രസിഡന്റ് കെ ആർ ബൈജു, ജനറൽ സെക്രട്ടറി ബോഷി ചാണാശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സുമേഷ് തേർളി, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ അനിൽ കുമാർ, വേലായുധകുമാർ, ബി ജെ പി കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഗണേഷ് ശിവജി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments