Sunday, November 24, 2024

ഹോം വോട്ടിങ്: തൃശൂർ ജില്ലയിൽ 7928 പേർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കൂടുതൽ വോട്ട് ചാലക്കുടിയിൽ, കുറവ് ഗുരുവായൂരിൽ 

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 7928 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 17 വരെയുള്ള കണക്കാണിത്. 

ചാലക്കുടി നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്- 785 പേർ. ഗുരുവായൂരിൽ ആണ് കുറവ് – 335 പേർ. ചേലക്കര- 626, കുന്നംകുളം-600,  വടക്കാഞ്ചേരി- 704, മണലൂർ-733, ഒല്ലൂർ-458, തൃശ്ശൂർ- 489, നാട്ടിക-567, ഇരിഞ്ഞാലക്കുട-691, പുതുക്കാട് – 644, കൈപ്പമംഗലം- 530,  കൊടുങ്ങല്ലൂർ- 766 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയ കണക്ക്.

ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ,  പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments