Friday, September 20, 2024

കടപ്പുറം മുനക്കകടവിൽ 8000 വില വരുന്ന പേർഷ്യൻ ക്യാറ്റിനെ കാണാനില്ലെന്ന് പരാതി; കണ്ടെത്തുന്നവർക്ക് 2000 രൂപ  ഇനാം പ്രഖ്യാപിച്ച് ഉടമ

ചാവക്കാട്: 8000 വില വരുന്ന പേർഷ്യൻ ക്യാറ്റിനെ കാണാനില്ലെന്ന് പരാതി. കണ്ടെത്തുന്നവർക്ക് 2000 രൂപ  ഇനാം പ്രഖ്യാപിച്ച് ഉടമ. കടപ്പുറം മുനക്കകടവ് സ്വദേശി മുഫസ്സിറിൻ്റെ ഉടമസ്ഥതയിലുള്ള പൂച്ചയേയാണ് നാലുദിവസം മുമ്പ് കാണാതായത്. മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പൂച്ചയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിൽ മുനക്കകടവ് ഐസ് പ്ലാൻ്റ് പരിസരത്ത് പൂച്ചയെ കണ്ടെന്ന് വിവരം ലഭിച്ചതായി മുഫസ്സിർ പറഞ്ഞു. പൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്  2000 രൂപ സമ്മാനമായി നൽകുമെന്ന് മുഫസ്സിർ പറഞ്ഞു. പൂച്ചയെ കുറിച്ച് വിവരം ലഭിക്കുന്നവർ 8136977646 എന്ന നമ്പറിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments