Friday, September 20, 2024

കൊടുങ്ങല്ലൂരിൽ ഭരണിയാഘോഷത്തിനായി എത്തിയ തമിഴ്നാട് സ്വദേശിയായ ഭക്തൻ ബസിന് മുകളിൽ നിന്നും വീണു മരിച്ചു

കൊടുങ്ങല്ലൂർ: ഭരണിയാഘോഷത്തിനായി എത്തിയ തമിഴ്നാട് സ്വദേശിയായ ഭക്തൻ ബസിന് മുകളിൽ നിന്നും വീണു മരിച്ചു. നിറുത്തിയിട്ടിരുന്ന ബസിന് മുകളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഊട്ടി മഞ്ചിയൂർ സ്വദേശി 27 വയസുള്ള മനീഷ് കുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു  സംഭവം.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയാഘോഷത്തിനെത്തിയ സംഘത്തിലുൾപ്പെട്ട മനീഷ് കുമാർ ബൈപ്പാസിൽ നിറുത്തിയ ബസിന് മുകളിൽ കിടന്നുറങ്ങവെയാണ് അപകടം സംഭവിച്ചത്‌. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും

അതിനകം മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments