Thursday, November 21, 2024

സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; രാഷ്ട്രീയവേട്ടയാടലെന്ന് യെച്ചൂരി

ന്യൂഡൽഹി: സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുസമയത്തെ നടപടി രാഷ്ട്രീയവേട്ടയാടലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. എല്ലാ അക്കൗണ്ട് വിവരങ്ങളും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരുകാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണ്. നടപടിയിലൂടെ പാർട്ടിയെ വേട്ടയാടുകയാണ്. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പി.ക്ക് മറുപടി നൽകുമെന്നും യെച്ചൂരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments