Saturday, October 11, 2025

ചാവക്കാട് മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട്: മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ മസ്ജിദ് ഖത്തീബ് എ ജാഫർ അലി റമളാൻ സന്ദേശം കൈമാറി. മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് മുൻ ചെയർമാൻ സി.എം സഗീർ, റവ. ഫാദർ വിൻസെൻ്റ് കണ്ണനായ്ക്കൽ, കെ.കെ കാർത്ത്യായനി ടീച്ചർ, ലതാ പ്രേമൻ, ജമാൽ താമരത്ത്, നൗഷാദ് തെക്കുംപുറം, എം.എ മൊയ്തീൻഷാ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments