Friday, September 20, 2024

തിരുവത്ര കുമാർ എ.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ‘ഓർമ്മകളിലെ അക്ഷരം മുറ്റം’  വാട്സ്ആപ്പ് ഗ്രൂപ്പിന്റെ  ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ ‘ഓർമ്മകളിലെ അക്ഷരം മുറ്റം’ എന്ന  വാട്സ്ആപ്പ് ഗ്രൂപ്പിന്റെ  ലോഗോ പ്രകാശനം ചെയ്തു. അധ്യാപക പ്രതിനിധി കെ. കെ.ശ്രീകുമാർ  ലോഗോ പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ  ബെൻഹർ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ദീർഘകാലം സ്കൂളിന്റെ ഭാഗമായി പെട്ടിക്കട നടത്തിയിരുന്ന ചന്ദ്രേട്ടനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് മണത്തല സ്കൂൾ അധ്യാപകൻ പി.എ നാസർ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് നടത്തി. ജോയിന്റ് കൺവീനർ നൗഷാദ് മാംഗോ മാക്സ് സ്വാഗതവും  ട്രഷറർ റജീബ് തിരുവത്ര നന്ദിയും പറഞ്ഞു. ലിയക്കത്ത്, സീന, മൊയ്‌നുദ്ധീൻ, യഹിയ, ബാദുഷ, സൈന, സബീഷ്, പ്രവീൺ, ഷജില, ഫാത്തിമ 

എന്നിവർ നേതൃത്വം നൽകി. ഇഫ്താർ വിരുന്നിൽ   നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments