ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെയും നിർധന രോഗികൾക്കുള്ള പെൻഷൻ മരുന്ന് വിതരണങ്ങളുടെയും ഉദ്ഘാടനം നടന്നു. എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി.വി അഹമ്മദ് കുട്ടി മുഖ്യഥിതിയായിരുന്നു. ജില്ലാ പ്രസിഡണ്ട് കെ.എസ്.എ ബഷീർ, ഹാരീസ് കെ മുഹമ്മദ്, ഏ.വി മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.