Friday, September 20, 2024

എം.കെ ദേവാനന്ദന് കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഗുരുവായൂരിൽ യാത്രയപ്പ് നൽകി

ഗുരുവായൂർ: സി.ഐ.ടി.യു തൊഴിലാളി എം.കെ ദേവാനന്ദന് കണ്ടിജൻ്റ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്  യാത്രയയപ്പ് സമ്മേളനം  ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു  എരിയ സെക്രട്ടറി എ. എസ് മനോജ് അധ്യക്ഷത  വഹിച്ചു. തൃശൂർ  യൂണിയൻ ജില്ല പ്രസിഡണ്ട് എം.കെ സുനിൽ, തൃശൂർ യൂണിയൻ മഹിള സെക്രട്ടറി കെ.ജി സന്ധ്യ,  സി.ഐ.ടി.യു എരിയ കമ്മറ്റി അംഗം എ.വി റെയ്നസ്, സി.ഐ.ടി.യു ഗുരുവായൂർ കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വെെസ് പ്രസിഡണ്ട് ടി.എ ഷെജീർ  സ്വാഗതവും എം.കെ ദേവാനന്ദൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments