Wednesday, February 25, 2026

അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ ബദർ ആണ്ട് നേർച്ച നടത്തി

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ ബദർ ആണ്ട് നേർച്ച നടത്തി. മഹല്ല് ഖത്തീബ് ഹാജി കെ ഉമർ ഫൈസി ദുആക്ക് നേതൃത്വം നൽകി.

മൗലൂദ് പാരായണവും ശേഷം  അന്നദാനവും നടത്തി. പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ, ഉമ്മർ  മുസ്‌ലിയാർ, അസ്‌കർ മുസ്ലിയാർ, തങ്ങൾ ഉസ്താദ്, മഹല്ല് സെക്രട്ടറി നൗഷാദ് അഹമ്മു, അനീഷ് പാലയൂർ, ജലാൽ നാസ്കോ, എൻ.കെ ഷംസുദീൻ, നൗഷാദ് നെടുംപറമ്പിൽ, ഇല്യാസ് ബുർഹാൻ, സലി, നാസർ കൊളാടി എന്നിവർ അന്നദാനത്തിനു നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments