Friday, September 20, 2024

പുന്നയൂർക്കുളം രാമരാജ സ്കൂളിൽ റംസാൻ നിലാവ് പരിപാടി സംഘടിപ്പിച്ചു

പുന്നയൂർക്കുളം: രാമരാജ സ്കൂളിൽ റംസാൻ നിലാവ് പരിപാടി സംഘടിപ്പിച്ചു. റംസാൻ സന്ദേശവും, മൈലാഞ്ചി മത്സരവും നടന്നു.ഡോക്ടർ അബ്ദുൽ സത്താർ ഹുദവി റംസാൻ സന്ദേശം നൽകി. മാനേജർ ടി.പി ഉണ്ണി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ സജിത്ത് കുമാർ സ്വാഗതം പറഞ്ഞു. എസ്.എസ്.ജി കൺവീനർ പി രാമദാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് വിനികുമാർ, സ്കൂൾ ലീഡർ ആർദ്ര സുധീഷ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് പ്രജീഷ്, മദർ പി.ടി.എ പ്രസിഡണ്ട് ഷഹന, നാരായണൻകുട്ടി, റഹ്മത്ത്, അഞ്ജലി, രാജീവ് മാസ്റ്റർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എ കബീർ നന്ദി പറഞ്ഞു. മൈലാഞ്ചി മത്സരത്തിൽ  ഫാത്തിമ സഫറിൻ, റിയ നെസ്രിൻ എന്നിവർ ഒന്നാം സ്ഥാനവും, റഹ്മത്ത് നസ്രിൻ, അമേയ എന്നിവർ രണ്ടാം സ്ഥാനവും, രുദ്ര പി രഞ്ജീവ്, ശ്രീബാല എന്നിവർ മൂന്നാം സ്ഥാനവും നേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments