Friday, September 20, 2024

വോട്ടഭ്യർത്ഥനയുമായി ചാവക്കാട് കോടതിയിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ (പടം)

ചാവക്കാട്: വോട്ടഭ്യർത്ഥനയുമായി ചാവക്കാട് കോടതിയിലെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി ജീവനക്കാരോടും അഭിഭാഷകരോടും അദ്ദേഹം വോട്ടഭ്യർത്ഥന നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ലോയേഴ്സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അനിഷ ശങ്കർ, ഫരീദാബാനു, ഷൈൻ മനയിൽ, കെ.ബി ഹരിദാസ്, കുഞ്ഞുമുഹമ്മദ്, ഫ്രെഡി പയസ്, ജൂലി ജോർജ്, അഹമ്മദ് ഷിബിൻ, ബിജു വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments