Friday, September 20, 2024

മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണത്തിന് തുടക്കമായി

ചാവക്കാട്: മണത്തല ജുമുഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ റമദാൻ പ്രഭാഷണത്തിന് തുടക്കമായി. ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണത്തല മഹല്ല് പ്രസിഡൻ്റ് പി.കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് ഫൈസി പ്രാർത്ഥന നടത്തി. ഇസ്‌ലാം ലളിതം സുന്ദരം എന്ന വിഷയത്തിൽ സി.എ മുഹമ്മദ് ഇസ്മായിൽ വാഫി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി ഷാനവാസ്, ഭാരവാഹികളായ അലിഹാജി, ഷക്കീർ, എന്നിവർ സംസാരിച്ചു. മാർച്ച് 26 ന്

 ബദറും ബദ് രീങ്ങളും എന്ന വിഷയത്തിൽ കിഴക്കേമല ഹസൈനാർ സഖാഫിയും മാർച്ച് 30 ന് ബർക്കത്തിൻ്റെ വഴികൾ എന്ന വിഷയത്തിൽ ഡോ : അബ്ദുൾ ലെത്തീഫ് ഹൈത്തമിയും പ്രഭാഷണം നടത്തും.

രാവിലെ ഒമ്പത് മണി മുതൽ മണത്തല മദ്റസ ഹാളിലാണ് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കി റമദാൻ പ്രഭാഷണം നടക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments