Friday, April 4, 2025

മണ്ണുത്തിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: മണ്ണുത്തിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണുത്തി –  കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറിൽ കുത്തേറ്റതെന്ന് കരുതുന്ന ഭാഗത്ത് മാംസം അടർന്നുപോയ നിലയിലാണ്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതുവഴി 

പ്രഭാത നടത്തിന് പോയിരുന്ന ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. 

ഇവരാണ് സംഭവം പോലീസില്‍ അറിയിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച്  അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments