Friday, September 20, 2024

കുന്നംകുളം ചിറളയത്ത് ക്ഷേത്രോത്സവത്തിനടയിൽ സംഘർഷം; അഞ്ചു പേർക്ക്‌ കുത്തേറ്റു

കുന്നംകുളം: ചിറളയം ശ്രീരാമസ്വാമി ക്ഷേത്രോത്സവത്തിൽ സംഘർഷം. അഞ്ച് പേർക്ക്‌ കുത്തേറ്റു. ചിറളയം ചെറുശ്ശേരി വീട്ടിൽ 39 വയസ്സുള്ള ഷൈൻ, പാറമ്മേൽ വീട്ടിൽ 30 വയസ്സുള്ള ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഉത്സവത്തിനിടയിൽ രണ്ടു പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിൽ ആഘോഷങ്ങൾ ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷൈനെയും  ലിയോയേയും പോലീസ് വാഹനത്തിലാണ് കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ വൈശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments