Thursday, September 19, 2024

ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവന പാരയായി;മക്‌ഡൊണാള്‍ഡ്‌സിന് 700 കോടിയുടെ വമ്പന്‍ നഷ്ടം

ചിക്കാഗോ: ആഗോള റസ്റ്റോറന്റ് ഭീമന്‍മാരായ മക്‌ഡൊണാള്‍ഡ്‌സിന് 700 കോടി രൂപയുടെ വമ്പന്‍ നഷ്ടം. കമ്പനിയുടെ ഒരു നിലപാടാണ് ഇത്രയും വലിയ തുകയുടെ നഷ്ടമുണ്ടാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന പ്രസ്താവന തങ്ങള്‍ക്ക് വിനയായി എന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നുവെന്ന നിലപാടിന് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പയിനാണ് ഇത്രയും നഷ്ടം ഉണ്ടാക്കിയതെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ബഹിഷ്‌കരണം കൂടുതല്‍ ശക്തമാകുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരിയും ഇടിഞ്ഞു.

അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്‌കരണ കാമ്പയിന്‍ വിനയായെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇയാന്‍ ബോര്‍ഡന്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് നഷ്ടം വീണ്ടും വര്‍ധിച്ചത്. ബുധനാഴ്ചത്തെ ട്രേഡിംഗില്‍ മക്‌ഡൊണാള്‍ഡിന്റെ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ച് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് കമ്പനി നേരിടുന്നതെന്നാണ് റിപ്പാര്‍ട്ടുകള്‍.

കമ്പനിയുടെ സ്റ്റോക്ക് 3.37 ശതമാനം ഇടിഞ്ഞ് 9.93 ഡോളറില്‍ നിന്ന് 284.36 ഡോളറിലെത്തിയെന്നും ഇതോടെ കമ്പനിക്ക് 6.87 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും ചൈനയില്‍ ഡിമാന്‍ഡ് കുറഞ്ഞതും മൂലം നിലവിലെ പാദത്തില്‍ അന്താരാഷ്ട്ര വില്‍പ്പന ക്രമേണ കുറയുമെന്ന് ബോര്‍ഡന്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് അന്താരാഷ്ട്ര വിപണികളിലെ ആദ്യ പാദത്തിലെ വില്‍പ്പന അല്‍പം കുറവായിരിക്കുമെന്നാണ് ഗ്ലോബല്‍ കണ്‍സ്യൂമര്‍ ആന്‍ഡ് റീട്ടെയില്‍ കോണ്‍ഫറന്‍സില്‍ ബോര്‍ഡന്‍ പറഞ്ഞത്.ബഹിഷ്‌കരണ പ്രചാരണങ്ങളാണ് ആഗോളതലത്തില്‍ വന്‍ ശൃംഖലയുള്ള കമ്പനിക്ക് തുടര്‍ച്ചയായ നഷ്ടത്തിന് വഴിയൊരുക്കുന്നത്. ഇസ്രായേല്‍ അധിനിവേശ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലിലെ മക്ഡൊണാള്‍ഡ് പ്രഖ്യാപിച്ചത് അറബ്, ഇസ്ലാമിക ലോകങ്ങളിലെ ഉപഭോക്താക്കളെ രോഷാകുലരാക്കിയിരുന്നു.പ്രശ്‌നം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അറബ് മേഖലയിലെ ചില മക്ഡൊണാള്‍ഡ് ശാഖകള്‍ ഗസ്സ ദുരിതാശ്വാസത്തിനായി സംഭാവനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാനോ ബഹിഷ്‌കരണത്തെ മറികടക്കാനോ കഴിഞ്ഞിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments