ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട് ബ്ലോക്കില്‍ പൂക്കോട് കൃഷി ഭവന് കീഴില്‍ കൃഷി ശ്രീ സെന്‍റര്‍ അനുവദിച്ച് സർക്കാർ ഉത്തരവായതായി എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ഉത്പാദനോപാധികള്‍ മിതമായ നിരക്കില്‍ നല്‍കുന്നതിനും കൃഷിശ്രീ സെന്‍റര്‍ മുഖേന സാധിക്കുന്നതാണ്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷിശ്രീ സെന്‍റര്‍ അനുവദിക്കണമെന്നുള്ള എന്‍.കെ അക്ബര്‍ എം.എല്‍.എ യുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കൃഷിവകുപ്പ് ചാവക്കാട് ബ്ലോക്കിന് കൃഷിശ്രീ സെന്‍റര്‍ അനുവദിച്ചിട്ടുള്ളത്. ചാവക്കാട് ബ്ലോക്കിന് കീഴില്‍ പൂക്കോട് കൃഷിഭവനിലാണ് കൃഷിശ്രീ സെന്‍ററിന് വേണ്ട ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്നത്. കൃഷിശ്രീ സെന്‍റര്‍ പ്രവര്‍ത്തന ആരംഭിക്കുന്നതോടെ നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കൃഷി ചെലവ് ഗണ്യമായി കുറക്കുന്നതിനും സാധിക്കുന്നതാണ്. യന്ത്രവത്കരണത്തിനും പരിശീലനത്തിനുമായി ആദ്യ ഘട്ടമായി 40 ലക്ഷം രൂപവീതം ഓരോ കൃഷിശ്രീ സെന്‍ററുകള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. അടിയന്തിരമായി കൃഷിശ്രീ സെന്‍റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നതാണ്.