Friday, September 20, 2024

കെ.എം.സി.സി സൗത്ത് സോൺ ജനറൽ കൗൺസിൽ മീറ്റും ഭാരവാഹി  തെരെഞ്ഞെടുപ്പും നടന്നു

ബഹറൈൻ: തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ബഹറൈനിലെ കെഎംസിസി  പ്രവർത്തകരുടെ കൂട്ടായ്മയായ സൗത്ത് സോൺ കമ്മിറ്റിയുടെ ജനറൽ കൗൺസിൽ യോഗം മനാമ കെഎംസിസി  ഹാളിൽ നടന്നു. കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൻ തെരെഞ്ഞെടുത്തു.  കെഎംസിസി സംസ്ഥാന സെക്രട്ടറി റഫീഖ്‌തോട്ടക്കര ഉൽഘാടനം ചെയ്‌തു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായി പങ്കെടുത്ത കെഎംസിസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടിയെ ആദരിച്ചു. യോഗത്തിൽ പ്രസിഡന്റ് റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹൽ തൊടുപുഴ സ്വാഗതവും ട്രഷറർ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. സൗത്ത് സോൺ നേതൃ നിരയുടെ കർമ്മ വീഥിയിൽ നിസ്വാർത്ഥ സേവനം ചെയ്ത  പ്രസിഡന്റ്  റഷീദ് ആറ്റൂരിന് ഉപഹാരം നൽകി ആദരിച്ചു.  തുടർന്ന് നടന്ന  ഭാരവാഹി തെരെഞ്ഞെടുപ്പിന്  ചീഫ്‌ റിട്ടേണിംഗ് ഓഫീസർ ഷറഫുദ്ദീൻ മാരായമംഗലം, റിട്ടേണിംഗ് ഓഫീസർമാരായ ഇസ്ഹാഖ് വല്ല്യാപ്പള്ളി, ഷാഹിർ ബാലുശ്ശേരി എന്നിവർ നേതൃത്വം നൽകി.  2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി  പ്രസിഡന്റ് – സഹിൽ തൊടുപുഴ   ജനറൽ സെക്രട്ടറി- ടികെ റാഷിദ് അവിയൂർ   ട്രഷറർ – ഖലീൽ വെട്ടിക്കാട്ടിരി   ഓർഗനൈസിങ് സെക്രട്ടറി:-  അൻസിഫ് അലി കൊടുങ്ങല്ലൂർ   വൈസ് പ്രസിഡന്റ:- ബഷീർ തിരുനെല്ലൂർ, ഉമർ അബ്ദുള്ള എറണാകുളം, അബ്ദുൽ അസീസ് സി എം, ഇക്ബാൽ കളമശ്ശേരി, ഇബ്രാഹിം എരുമേലി,   സെക്രട്ടറി:- സുലൈമാൻ ആറ്റൂർ,  അനീഷ് ഇബ്രാഹിം കുട്ടി , കൊല്ലം  രമീഷ് മരക്കാർ അകലാട്,  നസീബ് കൊച്ചിക്കാരൻ  ആദം മുഹമ്മദ്  തിരുവന്തപുരം, എന്നിവരെ തെരെഞ്ഞെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments