ഗുരുവായൂര്‍: നിയോജക മണ്ഡലത്തിലെ മുനക്കക്കടവ് ഫിഷ്ലാന്‍റിംഗ് സെന്‍ററില്‍ ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിക്കുന്നതിന് 11.67 കോടി രൂപക്കും ചേറ്റുവ ഹാര്‍ബറില്‍ ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിക്കുന്നതിന് 8.83 കോടി രൂപക്കും അനുമതിയായതായി എൻ.കെ അക്‌ബർ എം.എൽ.എ അറിയിച്ചു. വേലിയേറ്റ – വേലിയിറക്ക സമയങ്ങളില്‍ ജലനിരപ്പിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ആധുനിക രീതിയിലുള്ള ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മാണത്തിലൂടെ മത്സ്യബന്ധനയാനങ്ങള്‍ക്ക് പ്രത്യേകിച്ച് ചെറുവള്ളങ്ങള്‍ക്ക് സുഗമമായി കരക്ക് അടുപ്പിക്കാന്‍ സാധിക്കുന്നതാണ്. സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.