Wednesday, February 25, 2026

കള്ളുഷാപ്പിലെ ജീവനക്കാരനെ പിസ്റ്റൾ കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

ആളൂർ: ഭക്ഷണം കഴിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് മുരിയാട് കള്ളുഷാപ്പിലെ ജീവനക്കാരനെ പിസ്റ്റൾ കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. വിപിനെ(46)യാണ് ആളൂർ പോലീസ് സ്റ്റേഷനിലെ ഐ.എസ്.എച്ച്.ഒ മുഹമ്മദ് ബഷീറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽനിന്ന്‌ പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിസ്റ്റളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. ചൊവ്വാഴ്ച രാത്രി മുരിയാട് ഷാപ്പിൽ മദ്യപിക്കാനെത്തിയ പ്രതി ജീവനക്കാരനുമായി വാക്കുതർക്കത്തിലേർപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ കഞ്ചാവ്, വധശ്രമക്കേസുകളടക്കം ഇരുപത്താറ്‌ ക്രിമിനൽ കേസുകളുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments