Thursday, November 21, 2024

പുന്നയൂർക്കുളത്ത് വ്യാപാരസ്ഥപനങ്ങളിൽ  പരിശോധന; നിരോധിത പ്ലാസ്റ്റിക്‌ ഉത്‌പ്പന്നങ്ങൾ പിടികൂടി

പുന്നയൂർക്കുളം: പഞ്ചായത്തിലെ വ്യാപാരസ്ഥപനങ്ങളിൽ പഞ്ചായത്ത് വിജിലൻസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കടകളിൽനിന്ന് നിരോധിത പ്ലാസ്റ്റിക്‌ ഉത്‌പ്പന്നങ്ങൾ പിടികൂടി. ഇവ ഹരിതകർമസേനയ്‌ക്ക് കൈമാറി. സ്‌ക്വാഡിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോബിൻസൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രദീപ്‌, വന്ദന, പഞ്ചായത്ത്‌ ക്ലർക്ക് ഉണ്ണികൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. 32500 രൂപ പിഴയിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments