Friday, September 20, 2024

നായരങ്ങാടി പ്രവാസി കൂട്ടായ്മ റമദാൻ ക്വിസ്സ്  2024 സംഘടിപ്പിച്ചു

വടക്കേക്കാട്: നായരങ്ങാടി പ്രവാസി കൂട്ടായ്മ റമദാൻ ക്വിസ്സ്  2024 സംഘടിപ്പിച്ചു.  കെ.സി അബ്ദുള്ള  മൗലവിയുടെ നോമ്പിന്റെ  ചൈതന്യം  എന്ന  പുസ്തകം ആസ്പദമാക്കി നടത്തിയ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ  നിരവധി പേർ പങ്കെടുത്തു. അബ്ദുൽ ഖാദർ നായരങ്ങാടി മോഡറേറ്റരായിരുന്നു. ഫാത്തിമ്മ ഓക്കയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നജ്മ പരൂർ രണ്ടും കെ.എം നെസിയ മൂന്നും സ്ഥാനം നേടി.  അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. 

വിജയികൾക്ക് സമ്മാനം വീടുകളിൽ  എത്തിച്ചു നൽകി. പ്രവാസി കൂട്ടായ്മ  പ്രതിനിധി ഇ മുഹമ്മദ്‌  സമ്മാനങ്ങൾ  വിതരണം  ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments