Thursday, April 3, 2025

ഫുട്ബോൾ ടൂർണ്ണമെന്റ് ; സി.എച്ച് അകലാട് ജേതാക്കളായി

പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്‌കാരിക സമിതി സബ്ജൂനിയർ വിഭാഗം സംഘടിപ്പിച്ച അണ്ടർ 14 ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സി.എച്ച് അകലാട് ജേതാക്കളായി. ടീംസ് ഓഫ് ശാന്തിയാണ് രണ്ടാം സ്ഥാനം നേടിയത്. സമിതി സെക്രട്ടറി മിദിലാജ് ജേതാക്കൾക്ക് ട്രോഫി കൈമാറി. സമിതി മുൻ സെക്രട്ടറി സാബിത്ത് രണ്ടാം സ്ഥാനക്കാർക്കു ട്രോഫി നൽകി. ഷഹബാസ്, അൻഷാസ്, മുഹാഫിൽ, സഹൽ, ഇജാസ്, സിദാൻ, ഷിബിലി, ഷെഹ്‌സാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments