ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടക്ക് സമീപം ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു. യാത്രികന് പരിക്കേറ്റു. തൊഴിയൂർ മങ്കലത്ത് മനയിൽ ഹരി(56)ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.