Sunday, November 24, 2024

സി.പി.എം കാരമുക്ക് ലോക്കൽ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീട്’ കൈമാറി

മണലൂർ: പത്ത് ലക്ഷം രൂപ ചിലവഴിച്ച് സി.പി.എം കാരമുക്ക് ലോക്കൽ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീട്’ സി.പി.എം. ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ് ഉടമക്ക് സമ്മാനിച്ചു. അരിമ്പൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപെട്ട കാരമുക്ക് സ്വദേശി ചിറയത്ത് സുധീറിൻ്റെ ഭാര്യയും പറക്കമുറ്റാത്ത നാലു മക്കളുമടങ്ങുന്ന നിരാശ്രയ കുടുംബത്തിനാണ് 650 സ്ക്വയർ ഫിറ്റിൽ പൂർണ്ണമായും പണികൾ കഴിപ്പിച്ച വീട് കൈമാറിയത്. സംഘാടക സമിതി ചെയർമാൻ വി.വി സജീന്ദ്രൻ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എ, നേതാക്കളായ ടി.വി ഹരിദാസൻ, സി.കെ വിജയൻ, വി.എൻ സുർജിത്ത്, കെ.കെ ശശിധരൻ, വി.വി പ്രഭാത്, സി.എ മുരളി, ടി.ഐ ചാക്കോ, എം.വി ഷാജി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments