Friday, September 20, 2024

പഠനത്തെ ഉത്സവമാക്കി ഒരുമനയൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ 

ഒരുമനയൂർ :  എ.യു.പി.എസ് സ്കൂളിൽ  പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ്  നിഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷിനി ഫ്ലവർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി രജനി നന്ദിയും പറഞ്ഞു. പരീക്ഷണങ്ങൾ, സ്കിറ്റ്, ഗണിതപ്പാട്ട്, ഗണിത ഒപ്പന, ദണ്ഡിയാത്ര ദൃശ്യാവിഷ്കരണം, കഥ,  കവിത, തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ പഠനോത്സവത്തെ വേറിട്ടതാക്കി. സാംക്രമിക രോഗങ്ങളെക്കുറിച്ച് കുട്ടികൾ തയ്യാറാക്കി ഓട്ടൻതുള്ളലും  അവതരിപ്പിച്ചു. ഒരുമനയൂർ ഗ്രാമത്തിൻ്റെ പ്രാദേശിക ചരിത്ര അവതരണവും  ഉണ്ടായി. മലയാളം, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു തുടങ്ങിയ ഭാഷാ വിഷയങ്ങളുടെ പ്രവർത്തനങ്ങൾ പഠനോത്സവത്തിന് മാറ്റുകൂട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments