Friday, September 20, 2024

ഗുരുവായൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളേയും വനിതാ ശുചീകരണ വിഭാഗം ജീവനക്കാരേയും ആദരിച്ചു

ഗുരുവായൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളേയും വനിതാ ശുചീകരണ വിഭാഗം ജീവനക്കാരേയും ആദരിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേർസൺമാരായ ഷൈലജ സുധൻ എ.എസ് മനോജ്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഫീക്, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ രജനീഷ്, കൗൺസിലർമാരായ ബിബിത, ജ്യോതി, ബിന്ദു പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ മുതിർന്ന അംഗങ്ങളായ ലളിത, അമ്മിണി, ശാന്ത, വാസന്തി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ അവരവരുടെ അനുഭവങ്ങൾ എഴുതിയ ‘അവൾ കഥ എഴുതുന്നു” എന്ന പുസ്തകം പ്രകാശനം ചെയ്തു. ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും വളം നിർമ്മാണ യൂണിറ്റിലെ അംഗങ്ങൾക്കും, നഗരസഭയിലെ വനിതാ ശുചീകരണ വിഭാഗം ജീവനക്കാർക്കും ശുചിത്വമിഷൻ്റെ സഹകരണത്തോടെ ഫ്ലാസ്ക് വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments