Friday, September 20, 2024

പെങ്ങാമുക്കില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 17 വയസ്സുകാരന് പരിക്കേറ്റു. പോര്‍ക്കുളം സ്വദേശി ആദിത്തിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കരിച്ചാല്‍ കടവ് ഭാഗത്ത് നിന്നും പെങ്ങാമുക്ക് ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments