Sunday, January 11, 2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ദ്വിദിന ക്യാമ്പിന് തുടക്കമായി

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ദ്വിദിന ക്യാമ്പിന് തുടക്കമായി. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം (എസ്.എസ്.എസ്.എസ്)അംഗങ്ങളായ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന്, മദർ പി.ടി.എ പ്രസിഡന്റ് ഷൈല ഷാദുലി, സ്റ്റാഫ് സെക്രട്ടറി അനീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും ക്ലബ്ബ്‌ കൺവീനർ ഷബാന എസ് ജബ്ബാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ഐശ്വര്യ എം.ആർ, ഗോപിക, അമൃത, അഞ്ജു, സൽമത്ത്, വിദ്യ, ഫാത്തിമ, പി.എ റഫീൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments