Friday, September 20, 2024

‘പെൻഷൻ എവിടെ പിണറായി’; കടപ്പുറം അഞ്ചങ്ങാടിയിൽ യൂത്ത് ലീഗ് കമ്മിറ്റി പെൻഷൻ ലഭിക്കാത്തവരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കടപ്പുറം: പെൻഷൻ എവിടെ പിണറായി എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കടപ്പുറം അഞ്ചങ്ങാടിയിൽ പെൻഷൻ ലഭിക്കാത്തവരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ.സുബൈർ തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു  മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.വി ഉമ്മർകുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, സംസ്ഥാന കൗൺസിലർ ആർ.കെ.ഇസ്മായിൽ, പഞ്ചായത്ത് ട്രഷറർ സെയ്തുമുഹമ്മദ് പോക്കാക്കില്ലത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വാലിഹ ഷൗക്കത്ത്, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി.മൻസൂറലി, 

സി.അലികുഞ്ഞി ഹാജി, പി.അബ്ദുൽഹമീദ്, അജ്മൽ ചാലിൽ, പി.എസ് അബൂബക്കർ, പി.ആർ അബ്ദുൽ ലത്തീഫ്, ടി.ആർ ഖാദർ, ശുഭാ ജയൻ, ആസിഫ് വാഫി, അഡ്വ. മുഹമ്മദ് നാസിഫ്, അലി പുളിഞ്ചോട്, ഫൈസൽ ആശുപത്രിപ്പടി, റംഷാദ് കാട്ടിൽ, ഷാജഹാൻ അഞ്ചങ്ങാടി, അഫ്സൽ കറുകമാട്, ഫക്രുദ്ധീൻ പുതിയങ്ങാടി, ബാദുഷ പള്ളത്ത്, 

ആദിൽ തങ്ങൾ, ഫക്രുദീൻ ആജ്യേരകത്ത്, അലി അഴിമുഖം, സൈദ്മുഹമ്മദ് കരിമ്പി, 

പി.കെ.ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments